ആരാധകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ബോളിവുഡ് നടി അനുഷ്ക ശര്‍മയും ക്രിക്കറ്റ് നായകന് വിരാട് കോലിയും. തങ്ങളുടെ വിശേഷങ്ങളെല്ലാം ഇരുവരും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നതും പതിവാണ്. മകള്‍ വാമികയുടെ സ്വകാര്യക ഉറപ്പുവരുത്തുന്നതിലും ഇരുവരും അതീവ ശ്രദ്ധ പുലര്‍ത്താറുണ്ട്.
ഇപ്പോളിതാ മകളുടെ രണ്ടാം പിറന്നാളിന് ആശംസകളറിയിച്ചുകൊണ്ടുള്ള പോസ്റ്റാണ് ഇരുവരും പങ്ക് വെച്ചിരിക്കുന്നത്.കുഞ്ഞിന്റെ മുഖം വ്യക്തമാക്കുന്ന ചിത്രങ്ങളോ വീഡിയോകളോ ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറില്ല. മകളുടെ ചിത്രമെടുക്കരുതെന്ന് പലപ്പോഴും മാധ്യമങ്ങളോടും അഭ്യര്‍ത്ഥിക്കുന്ന ഇരുവരുടേയും വീഡിയോകളും വൈറലായിട്ടുണ്ട്.
ഇത്തവണയും മകളുടെ മുഖം വ്യക്തമാകാത്ത ചിത്രങ്ങളാണ് ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ‘എന്റെ ഹൃദയമിടിപ്പിന് രണ്ട്’ എന്ന അടിക്കുറിപ്പോടെയാണ് കോലി മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.നിരവധി പേര് കോലിയുടെ പോസ്റ്റ് ലൈക്ക് ചെയ്യുകയും കമന്റുകളിടുകയും ചെയ്തു.