ഇന്ത്യ-ഇംഗ്ലണ്ട് വനിതാ ട്വന്‍റി-20 പരമ്പരയിലെ ആദ്യ മത്സരം അല്‍പസമയത്തിനകം ആരംഭിക്കും. മുംബൈയിലെ വാംഖഡെ സ്റ്റേഡിയം വേദിയാവുന്ന ഒന്നാം ടി20യില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ബൗളിംഗ് തെരഞ്ഞെടുത്തു. ശ്രേയങ്ക പാട്ടീലും സൈക ഇഷാകും ടീം ഇന്ത്യക്കായി ട്വന്‍റി 20 അരങ്ങേറ്റം കുറിക്കുകയാണ്. അതേസമയം മലയാളി താരം മിന്നു മണിക്ക് ഇന്ന് പ്ലേയിംഗ് ഇലവനില്‍ ഇന്ത്യ അവസരം നല്‍കിയിട്ടില്ല.
ഇന്ത്യ- ഇംഗ്ലണ്ട് വനിതാ ട്വന്റി-20 പരമ്പര; മലയാളി താരം മിന്നുമണിക്ക് ടീമിൽ ഇടമില്ല
