ഇന്ത്യൻ ടീമിൽ കടന്ന് കൂടൽ ഇനി കടുപ്പമാകും ; യോ യോ ടെസ്റ്റ് പാസാകണമെന്ന നിബന്ധന തിരികെ കൊണ്ട് വരാൻ ബിസിസിഐ

ഇന്ത്യൻ ടീം സെലക്ഷന് മുമ്പ് കായികക്ഷമത തെളിയിക്കുന്ന യോ യോ ടെസ്റ്റില്‍ പാസാവണമെന്ന നിബന്ധന തിരികെ കൊണ്ടുവരാന്‍ ബിസിസിഐ തയാറാടെക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യൻ ടീമിലേക്കുള്ള തെരഞ്ഞെടുപ്പിന് ഫിറ്റ്നെസ് നിര്‍ബന്ധമാക്കാനാണ് ബിസിസിഐ ആലോചിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

വിരാട് കോലി ക്യാപ്റ്റനായിരുന്ന കാലത്താണ് ഇന്ത്യൻ ടീം സെലക്ഷന് യോ യോ ടെസ്റ്റ് നിര്‍ബന്ധമാക്കിയത്. എന്നാല്‍ പിന്നീട് കളിക്കാരുടെ പരിക്ക് കണക്കിലെടുത്ത് യോ യോ ടെസ്റ്റ് പാസാവണമെന്ന നിബന്ധന ബിസിസിഐ ഒഴിവാക്കുകയായിരുന്നു. എന്നാലിതിനെ ചില കളിക്കാര്‍ ആനുകൂല്യമായി കാണാന്‍ തുടങ്ങിയതോടെയാണ് ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം നടന്ന ബിസിസിഐ അവലോകന യോഗത്തില്‍ വീണ്ടും യോ യോ ടെസ്റ്റ് നിര്‍ബന്ധമാക്കണെന്ന നിര്‍ദേശം ഉയര്‍ന്നത്.

കോച്ച് ഗൗതം ഗംഭീറും ഈ നിര്‍ദേശത്തെ അനുകൂലിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അവലോകന യോഗത്തില്‍ പല താരങ്ങളുടെയും അച്ചടക്കമില്ലായ്മയെക്കുറിച്ച് കോച്ച് ഗൗതം ഗംഭീര്‍ പരാതിപ്പെട്ടിരുന്നുവെന്നും ഇതിന്‍റെ ഭാഗമായാണ് ബിസിസിഐ നടപടിയെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടില്‍ പറയുന്നു. വിദേശ പരമ്പരകള്‍ക്കായാലും നാട്ടിലെ പരമ്പരകള്‍ക്കായാലും ടീം ഒരുമിച്ച് മാത്രമെ യാത്ര ചെയ്യാവു എന്ന നിര്‍ദേശവും ബിസിസിഐ മുന്നോട്ടുവെച്ചിട്ടുണ്ട്.

വിദേശ പരമ്പരകളില്‍ പലപ്പോഴും കളിക്കാര്‍ ഒറ്റക്ക് വരുന്നത് ശ്രദ്ധയില്‍പ്പെടതിനെത്തുര്‍ന്നാണ് തീരുമാനം. 45 ദിവസത്തില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള വിദേശ പരമ്പരകളില്‍ പരമാവധി രണ്ടാഴ്ചചത്തേക്കും അതില്‍ താഴെയുള്ള ദിവസങ്ങളാണെങ്കില്‍ പരമാവധി ഒരാഴ്ചത്തേക്കും മാത്രമെ കളിക്കാര്‍ക്ക് കുടുംബത്തെ കൂടെ കൂട്ടാനാവു എന്നും യാത്രകളില്‍ കളിക്കാരുടെ ലഗേജ് ഭാരം 150 കിലോയില്‍ കൂടുതലാണെങ്കില്‍ അതിന്‍റെ ചെലവ് കളിക്കാര്‍ തന്നെ വഹിക്കണമെന്നും ബിസിസിഐ നിര്‍ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *