ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം ബിഷന്‍ സിങ് ബേദി അന്തരിച്ചു

 ഇന്ത്യയുടെ ഇതിഹാസ സ്പിന്നറും മുന്‍ ക്യാപ്റ്റനുമായിരുന്ന ബിഷന്‍ സിങ് ബേദി (77) അന്തരിച്ചു. 1967 മുതല്‍ 1979 വരെ ഇന്ത്യന്‍ ടീമിനായി 67 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 266 വിക്കറ്റുകള്‍ വീഴ്ത്തിയ താരമാണ്. 10 ഏകദിനങ്ങളിലല്‍ കളിച്ച ബേദി ഏഴ് വിക്കറ്റുകളും നേടിയിട്ടുണ്ട്.

ഏരപ്പള്ളി പ്രസന്ന, ബി.എസ് ചന്ദ്രശേഖര്‍, എസ്. വെങ്കിട്ടരാഘവന്‍ എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ സ്പിന്‍ ബൗളിങ്ങില്‍ വിപ്ലവം തീര്‍ത്ത ഒരു തലമുറയുടെ ഭാഗമായിരുന്നയാളാണ് ബേദി. ഏകദിന ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ ജയത്തില്‍ പങ്കാളിയായിരുന്നു. 1975 ലോകകപ്പില്‍ ഈസ്റ്റ് ആഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലായിരുന്നു അത്.

1946 സെപ്തംബര്‍ 25-ന് അമൃത്സറില്‍ ജനിച്ച ബേദി ഇടംകൈയന്‍ ഓര്‍ത്തഡോക്‌സ് സ്പിന്നറായിരുന്നു. 1971-ല്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയുടെ ചരിത്രപരമായ പരമ്പര വിജയത്തില്‍ അജിത് വഡേക്കറുടെ അഭാവത്തില്‍ ടീമിനെ നയിച്ചതും അദ്ദേഹമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *