ആരാണ് ക്രിക്കറ്റിലെ മികച്ച ഫുട്‌ബോൾ താരങ്ങൾ? അഞ്ച് പേര തെരഞ്ഞെടുത്ത് ബുംറ

‌ക്രിക്കറ്റ് ലോകത്തെ മികച്ച അഞ്ച് ഫുട്‌ബോൾ താരങ്ങളെ തെരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. അന്താരാഷ്ട്ര ക്രിക്കറ്റിലെ പല താരങ്ങളും ഫുട്‌ബോൾ ആരാധകർ കൂടിയാണ്. ഇന്ത്യൻ സൂപ്പർ താരം വിരാട് കോലി പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കടുത്ത ആരാധകനാണ്. രോഹിത് ശർമയാവട്ടെ റയൽ മാഡ്രിഡിന്റെ ഡൈ ഹാർഡ് ഫാനും.

ഇന്ത്യൻ ക്രിക്കറ്റിലും നന്നായി ഫുട്‌ബോൾ കളിക്കുന്ന താരങ്ങളുണ്ട്. പലപ്പോഴും പരിശീലന സമയത്ത് താരങ്ങൾ ഫുട്‌ബോൾ കളിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുമുണ്ട്. ഇപ്പോഴിതാ ‌ക്രിക്കറ്റിലെ മികച്ച അഞ്ച് ഫുട്‌ബോളർമാരുടെ പേരുകൾ പറഞ്ഞിരിക്കുകയാണ് ബുംറ. ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് മൂന്ന് താരങ്ങളെയും രണ്ട് ഇംഗ്ലീഷ് താരങ്ങളേയുമാണ് ബുംറ തെരഞ്ഞെടുത്തത്. മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണി, വിരാട് കോലി, ഇംഗ്ലീഷ് താരങ്ങളായ ജോ റൂട്ട്, ജോസ് ബട്‌ലർ ഒപ്പം തന്റെ പേരും ബുംറ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *