ആരാണ് ക്രിക്കറ്റിലെ അടുത്ത സൂപ്പർ താരം; യശസ്വി ജയ്‌സ്വാളിന്ന് ഓസ്‌ട്രേലിയന്‍ താരങ്ങൾ

ആരാണ് ലോക ക്രിക്കറ്റ് അടക്കി വാഴാന്‍ പോകുന്ന അടുത്ത ഇന്ത്യന്‍ സൂപ്പര്‍ താരമെന്ന ചോദ്യം ഓസ്‌ട്രേലിയന്‍ താരങ്ങളോടായിരുന്നു. ചോദ്യത്തിനുത്തരമായി നതാന്‍ ലിയോണ്‍, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍ വുഡ്, അലക്‌സ് കാരി എന്നിവര്‍ ഒറ്റ സ്വരത്തില്‍ പറഞ്ഞത് യശസ്വി ജയ്‌സ്വാളെന്നാണ്.

എന്നാൽ കാമറൂണ്‍ ഗ്രീന്‍, ട്രാവിസ് ഹെഡ് എന്നിവര്‍ ശുഭ്മാന്‍ ഗില്ലിനെയാണ് ഭാവി ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാറായി കാണുന്നത്. മര്‍നസ് ലെബുഷെയ്നാകട്ടെ ജയസ്വാളും ഗില്ലും സൂപ്പര്‍ താരങ്ങളാണെന്ന് പറയുന്നു.

വരും തലമുറയുടെ സൂപ്പര്‍ സ്റ്റാര്‍ എന്നാണ് സ്മിത്തിന്റെ വിശേഷണം. ഭാവി ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാറെന്ന് സ്റ്റാര്‍ക്ക് പറഞ്ഞത്. ജയ്‌സ്വാള്‍ എല്ലാ ഫോര്‍മാറ്റിനും യോജിച്ച ക്രിക്കറ്റാണെന്നു ഹെയ്‌സ്ല്‍ വുഡും പറയുന്നു.

2023 ജൂലൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ 171 റണ്‍സടിച്ചാണ് താരം ടെസ്റ്റ് ക്രിക്കറ്റിലേക്ക് അരങ്ങേറിയത്. പിന്നാലെ ഇംഗ്ലണ്ടിനെതിരെ റെക്കോര്‍ഡ് തകര്‍ത്തുള്ള പരമ്പര. ഈ വര്‍ഷമാദ്യം നടന്ന പോരാട്ടത്തില്‍ 712 റണ്‍സാണ് താരം അടിച്ചു കൂട്ടിയത്. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ താരം രണ്ടാം സ്ഥാനത്താണ്.

Leave a Reply

Your email address will not be published. Required fields are marked *