അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; കെ.എൽ രാഹുൽ ടീമിൽ ഇല്ല, ജസ്പ്രീത് ബുംറ മടങ്ങിയെത്തും

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ സ്‌ക്വാർഡിനെ പ്രഖ്യാപിച്ചു. റാഞ്ചി ടെസ്റ്റിൽ വിശ്രമമനുവദിച്ച പേസർ ജസ്പ്രീത് ബുംറ അന്തിമ ഇലവനിലേക്ക് മടങ്ങിയെത്തും. ആദ്യ ടെസ്റ്റിന് ശേഷം പരിക്കേറ്റ് പുറത്തായ കെ എൽ രാഹുൽ അഞ്ചാം ടെസ്റ്റിലും കളിക്കില്ല. കാൽതുടയ്ക്കേറ്റ പരിക്കിൽ നിന്ന് മോചിതനാകാത്തിനാലാണ് ഒഴിവാക്കിയത്. വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹം ലണ്ടനിലേക്ക് പോകും.

അതേസമയം, സ്പിൻ ഔൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിനെ ടീമിൽ നിന്നൊഴിവാക്കി. തമിഴ്നാടിന് വേണ്ടി രഞ്ജി ട്രോഫി സെമി ഫൈനൽ കളിക്കാനാണ് അദ്ദേഹത്തെ റിലീസ് ചെയ്തത്. മാർച്ച് രണ്ടിന് മുംബൈക്കെതിരെയാണ് മത്സരം. ആവശ്യമെങ്കിൽ രഞ്ജി പൂർത്തിയാക്കിയ ശേഷം സുന്ദർ ടീമിനൊപ്പം ചേരും. ധരംശാലയിൽ പേസർമാരെ പിന്തുണയ്ക്കുന്ന പിച്ചാണ് ഒരുക്കാൻ സാധ്യത. ബുമ്രയ്ക്കൊപ്പം ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നിവർ കളിക്കുമെന്നും റിപ്പോർട്ടുണ്ട്. നേരത്തെ പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കിയിരുന്നു. ആദ്യ ടെസ്റ്റിലെ തോൽവിയൊഴിച്ചുനിർത്തിയാൽ ബാറ്റിങിലും ബൗളിങിലും ഒരുപോലെ തിളങ്ങിയാണ് ആതിഥേയർ ഇംഗ്ലണ്ടിനെ തകർത്തത്. ബാസ്‌ബോൾ ശൈലി ആവിഷ്‌കരിച്ച ശേഷമുള്ള സന്ദർശകരുടെ ആദ്യ പരമ്പര നഷ്ടം കൂടിയാണിത്.

ഇന്ത്യ സ്‌ക്വാർഡ്: രോഹിത് ശർമ, ജസ്പ്രീത് ബുമ്ര, യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, രജത് പാടീദാർ, സർഫറാസ് ഖാൻ, ധ്രുവ് ജൂറൽ, കെ എസ് ഭരത്, ദേവദത്ത് പടിക്കൽ, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ്. സിറാജ്, മുകേഷ് കുമാർ, ആകാശ് ദീപ്.

Leave a Reply

Your email address will not be published. Required fields are marked *