സൗദി അറേബ്യയിൽ ഗാർഹിക ജീവനക്കാരെ മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറ്റുന്നതിനുള്ള ഇലക്ട്രോണിക് സേവനം ആരംഭിച്ചു

വ്യക്തിഗത തൊഴിലുടമകൾക്ക് തങ്ങളുടെ കീഴിൽ തൊഴിലെടുക്കുന്ന ഗാർഹിക ജീവനക്കാരെ മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറ്റുന്നതിനുള്ള സൗകര്യം നൽകുന്ന ഇലക്ട്രോണിക് സേവനം ആരംഭിച്ചതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്‌മെന്റ് (MHRSD) അറിയിച്ചു.

ഈ സേവനം മന്ത്രാലയത്തിന് കീഴിലുള്ള മുസനദ് പ്ലാറ്റ്ഫോമിൽ ലഭ്യമാക്കിയിട്ടുണ്ടെന്നാണ് MHRSD അറിയിച്ചിരിക്കുന്നത്. ഈ ഓൺലൈൻ സേവനം 2023 ഓഗസ്റ്റ് 1 മുതൽ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.

ഈ ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തിക്കൊണ്ട് വ്യക്തികൾക്ക് തങ്ങളുടെ കീഴിലുള്ള ഗാർഹിക ജീവനക്കാരെ മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് എളുപ്പത്തിൽ മാറ്റാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *