ഒമാനിൽ നിന്ന് ഉംറ കർമം നിർവഹിക്കാൻ സൗദിയിലേക്കു പുറപ്പെട്ട 2 മലയാളി കുടുംബങ്ങളടെ കാറുകൾ സൗദി അതിർത്തിയായ ബത്തയിയിൽ
അപകടത്തിൽപെട്ടു. അപകടത്തിൽ ഉമ്മയും മകളും ഉൾപ്പെടെ 3 പേർ മരിച്ചു. പയ്യോളി സ്വദേശിയും രിസാല സ്റ്റഡി സർക്കിൾ ഒമാൻ നാഷനൽ സെക്രട്ടറിയുമായ ശിഹാബിന്റെ ഭാര്യ ഷഹല (30) മകൾ ആലിയ (7) , ഒപ്പമുണ്ടായിരുന്ന കുടുംബ സുഹൃത്ത് കണ്ണൂർ മമ്പറം സ്വദേശി മിസ്ഹബിന്റെ മകൻ ദക്വാൻ (6) എന്നിവരാണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന മിസ്ഹബിന്റെ ഭാര്യയ്ക്കും മകൾക്കും പരുക്കേറ്റു. വെള്ളിയാഴ്ച വൈകിട്ടാണ് ഇരു കുടുംബങ്ങളും മസ്‌കത്തിൽ നിന്ന് യാത്ര പുറപ്പെട്ടത്. യാത്രാമധ്യേ ഒമാനിലെ ഇബ്രി എന്ന സ്ഥലത്തു വിശ്രമിച്ചു. ശനിയാഴ്ച വൈകിട്ടു നോമ്പ് തുറന്ന ശേഷം സൗദിയിലേക്കുള്ള യാത്രയ്ക്കിടെയിൽ ഞായറാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്.