സൗദിയിൽ പ്രവാസികളും കുടുംബാംഗങ്ങളും വിരലടയാളം ജവാസത്തിൽ രേഖപ്പെടുത്തണം

സൗദിയിൽ ആറ് വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ പ്രവാസികളും കുടുംബാംഗങ്ങളുടെ വിരലടയാളം ജവാസത്ത് സിസ്റ്റത്തിൽ രേഖപ്പെടുത്തണമെന്ന് നിർദേശം. സൗദിയിലുള്ള എല്ലാ വിദേശികളും അവരുടെ ആശ്രിതരും നിർബന്ധമായും ജവാസത്ത് ഓഫീസുകളിലെത്തി വിരലടയാളം നൽകിയിരിക്കണം.

വ്യക്തികളുടെ രൂപഭാവത്തിൽ വലിയ വ്യത്യാസമുണ്ടെങ്കിൽ ഇഖാമയിലുള്ള ഫോട്ടോ മാറ്റണമെന്നും ജവാസത്ത് നിർദേശിച്ചിട്ടുണ്ട്. ജവാസത്ത് സേവനങ്ങൾ നടപ്പിലാക്കുന്നതിനുള്ള അടിസ്ഥാന വ്യവസ്ഥയാണ് പ്രവാസികളുടെയും അവരുടെ ആശ്രിതരുടെയും വിരലടയാളം രേഖപ്പെടുത്തുകയെന്നത് പാസ്പോർട്ട് ഡയറക്ടറേറ്റ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *