സൗദിയിൽ ഗാര്‍ഹീക ജീവനക്കാരുടെ ശമ്പളം ഇനി ഈ-വാലറ്റ് വഴി

സൗദിയിൽ ഗാർഹീക ജീവനക്കാരുടെ ശമ്പളം ഇലക്ട്രോണിക്സ് ട്രാൻസ്ഫർ വഴി മാത്രമാക്കുന്നു. മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള മുസാനിദ് പ്ലാറ്റ്‌ഫോം വഴി ഡിജിറ്റൽ വാലറ്റുകളിലൂടെയും അംഗീകൃത ബാങ്കുകളിലൂടെയും ശമ്പളം ലഭ്യമാക്കും. പുതിയ കരാറുകാരായ ജോലിക്കാർക്ക് ഈ വർഷം ജൂലൈ മുതൽ നിയമം പ്രാബല്യത്തിലാകും. രണ്ടായിരത്തി ഇരുപത്തിയാറ് ജനുവരിയോടെ പദ്ധതി പൂർത്തിയാക്കും.

ഗാർഹീക ജീവനക്കാരുടെ ശമ്പളം നൽകുന്ന പ്രക്രിയ സുതാര്യവും സുഗമവുമാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതിക്ക് മാനവവിഭവശേഷി മന്ത്രാലയം തുടക്കം കുറിച്ചത്. വേതന സംരക്ഷണം സേവനം ഉറപ്പ് വരുത്തുന്നതിന് ഔദ്യോഗിക സംവിധാനത്തിന് തുടക്കം കുറിച്ചതായി മന്ത്രാലയം അറിയിച്ചു. മുസാനിദ് വഴി ഈ വാലറ്റുകളിലൂടെയും അംഗീകൃത ബാങ്ക് അകൗണ്ടുകളിലൂടെയും തൊഴിലാളിലിയേക്ക് നേരിട്ട് ലഭ്യമാക്കുന്നതാണ് സംവിധാനം.

പുതിയ കരാർ വഴി ജോലിക്കെത്തുന്ന ജീവനക്കാർക്ക് ഈ വർഷം ജൂലൈ മുതൽ സേവനം ലഭിക്കും. എന്നാൽ നിലവിലെ തൊഴിലാളികളുടെ എണ്ണമനുസരിച്ച് ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പാക്കുക. നാലിൽ കൂടുതലുള്ള തൊഴിലുടമകൾ 2025 ജനുവരി ഒന്നിനു മുമ്പും, മൂന്ന് തൊഴിലാളികളുള്ള ഉടമകൾ 2025 ജൂലൈ ഒന്നിനകവും, രണ്ട് തൊഴിലാളികളുള്ള ഉടമകൾ 2025 ഒക്ടോബർ ഒന്നിനകവും പദ്ധതി നടപ്പാക്കണം. 2026 ജനുവരി ഒന്നോടെ സമ്പൂർണ്ണമായും പദ്ധതിക്ക കീഴിൽ കൊണ്ടുവരും. ഗാർഹീക തൊഴിൽ മേഖലയുടെ ആകർഷണിയത വർധിപ്പിക്കുന്നതിനും തൊഴിൽ തർക്കങ്ങൾ കുറക്കുന്നതിനും പദ്ധതി സഹായിക്കുമെന്നാണ് കണക്ക് കൂട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *