സൗദിയിലേക്കുള്ള ഗാര്‍ഹീക ജീവനക്കാരുടെ റിക്രൂട്ട്‌മെന്റില്‍ വര്‍ധനവ്

സൗദിയില്‍ ജോലി തേടിയെത്തുന്ന ഗാര്‍ഹീക ജീവനക്കാരുടെ എണ്ണത്തില്‍ പോയ വര്‍ഷത്തിലും വര്‍ധനവ് രേഖപ്പെടുത്തി. 2023ലെ ആദ്യ ഒന്‍പത് മാസങ്ങളില്‍ 1,58,000 ഗാര്‍ഹീക ജീവനക്കാര്‍ പുതുതായി സൗദിയിലെത്തിയതായി മുന്‍ശആത്ത് പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത് മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 4.4 ശതമാനം അധികമാണ്. ഇതോടെ രാജ്യത്തെ മൊത്തം ഗാര്‍ഹീക ജീവനക്കാരുടെ എണ്ണം 35.8 ലക്ഷമായി ഉയര്‍ന്നു.

ഹൗസ് ഡ്രൈവര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഈ കാലയളവില്‍ രേഖപ്പെടുത്തി. വനിതാ ജീവനക്കാരുടെ എണ്ണം പത്ത് ലക്ഷത്തി അറുപതിനായിരമായും പുരുഷ ജീവനക്കാരുടെ എണ്ണം 25 ലക്ഷമായും ഉയര്‍ന്നു. ഗാര്‍ഹീക തൊഴില്‍ വിപണിയില്‍ വന്ന പരിഷ്‌കാരങ്ങളും വേതന മികവും കൂടുതല്‍ പേരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതായും റിക്രൂട്ടിങ് രംഗത്തുള്ളവര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *