ഹജ്ജ് സീസണിൽ വിസിറ്റ് വിസകളിലെത്തിയവർക്ക് താമസ സൗകര്യമോ അഭയമോ നൽകാൻ ശ്രമിച്ചാൽ ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഹോട്ടലുകൾ, അപ്പാർട്ടുമെന്റുകൾ, സ്വകാര്യ വീടുകൾ, ഷെൽട്ടറുകൾ, തീർഥാടക താമസസ്ഥലങ്ങൾ എന്നിവിടങ്ങളിൽ താമസിപ്പിക്കുകയോ, ഹജ്ജ് കഴിയുന്നതുവരെ അവരെ ഒളിപ്പിച്ച് വെക്കുകയോ അല്ലെങ്കിൽ മക്കയിലും പുണ്യസ്ഥലങ്ങളിലും അവർക്ക് താമസിക്കാൻ ആവശ്യമായ സഹായം നൽകുകയോ ചെയ്യുന്നവർക്കാണ് പിഴ. നിയമലംഘകരുടെ എണ്ണം അനുസരിച്ച് പിഴകൾ വ്യത്യാസപ്പെടുമെന്നും മന്ത്രാലയം വ്യക്തമാക്കി.
വിസിറ്റ് വിസക്കാരെ താമസിപ്പിക്കുന്നവർക്ക് ഒരു ലക്ഷം റിയാൽ പിഴയെന്ന് സൗദി ആഭ്യന്തര മന്ത്രാലയം
