മൾട്ടിപ്പിൾ എൻട്രി ഫാമിലി വിസകൾ ഓൺലൈനായി പുതുക്കാൻ സാധിക്കില്ല, ഓൺലൈനിൽ പ്രചരിക്കുന്നത് വ്യാജ വാർത്ത

റിയാദ് : സൗദി അറേബ്യയിലേക്കുള്ള മൾട്ടിപ്പിൾ ഫാമിലി വിസിറ്റ് വിസയെ സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങള്‍ വഴി നടക്കുന്നത് തെറ്റായ പ്രചരണമെന്ന് ധികൃതര്‍.

വിസ പുതുക്കാന്‍ പുറത്ത് പോകേണ്ടതില്ലെന്നും കാലാവധി അവസാനിക്കുന്നതിന് ഏഴ് ദിവസത്തിനുള്ളില്‍ പാസ്‍പോർട്ട് ഡയറക്ടറേറ്റിന്റെ (ജവാസാത്ത്) ഡിജിറ്റൽ പ്ലാറ്റ്ഫോമായ ‘അബ്ശിര്‍’ വഴി സാധിക്കുമെന്നുമാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

എന്നാൽ ഇത് തെറ്റായ പ്രചരണമാണ്.സിംഗിൾ എൻട്രി വിസകൾക്ക് മാത്രമാണ് അസ്ബിർ വഴി ഡിജിറ്റലായി പുതുക്കാൻ സാധിക്കുകയുള്ളു.മൾട്ടിപ്പിൾ എൻട്രി ഫാമിലി   വിസകൾക്ക് ഇത് സാധ്യമല്ല.

സിംഗിള്‍ എന്‍ട്രി വിസയാണെങ്കില്‍ ഇന്‍ഷുറന്‍സ് എടുത്ത് നിബന്ധനകള്‍ക്ക് വിധേയമായി, പാസ്‍പോർട്ട് ഡയറക്ടറേറ്റിന്റെ ഡിജിറ്റൽ പ്ലാറ്റുഫോമായ ‘അബ്ശിര്‍’ വഴി പുതുക്കാന്‍ സാധിക്കും.

സൗദിയിലെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസിറ്റ് വിസ പുതുക്കാന്‍, വിസയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് രാജ്യത്തിന് പുറത്തുപോകേണ്ടത് നിര്‍ബന്ധമാണ്. വിസാ കാലാവധി അവസാനിച്ച് മൂന്ന് ദിവസത്തിന് ശേഷം പിഴയും ഈടാക്കും.

Leave a Reply

Your email address will not be published. Required fields are marked *