പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷൻ രജിസ്ട്രേഷൻ തുടരുന്നു

റിയാദ് : ജനുവരി എട്ടു മുതല്‍ 10 വരെ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടക്കുന്ന പതിനേഴാമത് പ്രവാസി ഭാരതീയ ദിവസ് (പിബിഡി) കണ്‍വെന്‍ഷനിൽ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്‌സ് എന്‍. രാം പ്രസാദ് അറിയിച്ചു .ഇന്ത്യയുടെ വികസനത്തിന് വിദേശ ഇന്ത്യൻ സമൂഹത്തിന്റെ സംഭാവനയെ അടയാളപ്പെടുത്തുന്നതിനായാണ് ഭാരതീയ ദിവസ് (പിബിഡി) ആഘോഷിചു വരുന്നത്.

വ്യക്തിഗത റജിസ്‌ട്രേഷന്‍, ഗ്രൂപ്പ് റജിസ്‌ട്രേഷന്‍ എന്നിങ്ങനെ രണ്ടു വിധത്തില്‍ റജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്. ഗ്രൂപ്പ് റജിസ്‌ട്രേഷന് ചുരുങ്ങിയത് 10 പേർ വേണം. പിബിഡി ഇന്ത്യ എന്ന വെബ്‌സൈറ്റ് വഴിയാണ് റജിസ്റ്റര്‍ ചെയ്യേണ്ടത്. വ്യക്തിഗത റജിസ്‌ട്രേഷന് ഒരു ദിവസം 5000 രൂപയും രണ്ടു ദിവസത്തിന് 7500 രൂപയും മൂന്നു ദിവസത്തിന് 10000 രൂപയുമാണ് ഫീസ്.

10 മുതല്‍ 50 പേരുള്ള ഗ്രൂപ്പിന് 25 ശതമാനം കിഴിവ് ലഭിക്കും. വിദേശ രാജ്യങ്ങളില്‍ വിവിധ മേഖലകളില്‍ സംഭാവന ചെയ്ത വ്യക്തികളെ ചടങ്ങില്‍ ആദരിക്കും. വാര്‍ത്താസമ്മേളനത്തില്‍ സെകൻഡ് സെക്രട്ടറി മോയിന്‍ അക്തറും സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *