പ്രവാചകന്റെ പള്ളിയിലെത്തുന്ന തീർത്ഥാടകർക്ക് ലഗേജുകൾ കൈവശം സൂക്ഷിക്കാൻ അനുമതിയില്ലെന്ന് അറിയിപ്പ്

മദീനയിലെ പ്രവാചകന്റെ പള്ളിയിലെത്തുന്ന തീർത്ഥാടകർക്ക് ലഗേജുകൾ കൈവശം സൂക്ഷിക്കാൻ അനുമതിയില്ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. പ്രവാചകന്റെ പള്ളിയിലെത്തുന്നവർക്ക് സുഗമമായ പ്രാർത്ഥനാ സൗകര്യങ്ങൾ നൽകുന്നതിനും, തിരക്ക് കുറയ്‌ക്കുന്നതിനുമായാണ് ഈ തീരുമാനം. പള്ളിയുടെ പ്രാർത്ഥനാ മേഖലയിലേക്ക് ചെറിയ ബാഗുകൾ ഉൾപ്പടെയുള്ള ലഗേജുകൾ പ്രവേശിപ്പിക്കുന്നതിന് വിലക്കുണ്ടെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ തീർത്ഥാടകർക്ക് ചെറിയ ബാഗുകൾ സൂക്ഷിക്കുന്നതിന് പള്ളിയുടെ മുറ്റത്തിന് പുറത്തായി പ്രത്യേക ലോക്കർ സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. വലിയ ലഗേജുകൾ പള്ളിയ്ക്കകത്തേക്കോ, പള്ളിമുറ്റത്തേക്കോ പ്രവേശിപ്പിക്കുന്നതിന് ഒരുകാരണവശാലും അനുമതി നൽകില്ലെന്ന് അധികൃതർ കൂട്ടിച്ചേർത്തു. ഇത്തരം വലിയ ബാഗേജുകൾ പുറത്തുള്ള ലോക്കറിൽ സൂക്ഷിക്കുന്നതിനും അനുമതി ഉണ്ടായിരിക്കുന്നതല്ല. 

Leave a Reply

Your email address will not be published. Required fields are marked *