നിയമവിരുദ്ധ ചരക്ക് നീക്കം:സൗദിയിൽ 479 വിദേശ ലോറികൾക്ക് 10000 റിയാൽ പിഴ

സൗദിയിൽ നിയമ വിരുദ്ധമായി ചരക്ക് ഗതാഗത മേഖലയിൽ പ്രവർത്തിച്ച 479 വിദേശ ലോറികൾക്ക് ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി 10000 റിയാൽ പിഴ ചുമത്തുകയും ട്രക്കുകൾ 15 ദിവസത്തേക്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

അഞ്ച് ദിവസം നടത്തിയ പരിശോധനയിലാണ് ഇത്രയും ലോറികൾക്ക് പിഴ ചുമത്തിയത്. മദീന പ്രവിശ്യ നിന്ന് 112 ട്രക്കുകളും. മക്ക പ്രവിശ്യയിൽ നിന്ന് 90 ഉം അൽഖസീമിൽ 88 ഉം റിയാദ് പ്രവിശ്യയിൽ 35 ഉം മറ്റു പ്രവിശ്യകളിൽ നിന്ന് 162 ഉം വിദേശ ലോറികളാണ് പിടികൂടിയത്.

റമസാന്റെ രണ്ടാം വാരത്തിൽ മക്കയിലും മദീനയിലും ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി നടത്തിയ പരിശോധനകളിൽ 9,767 വാഹനങ്ങൾക്ക് പിഴ ചുമത്തി ഒരാഴ്ചക്കിടെ മക്കയിൽ 53,168 വാഹനങ്ങൾ പരിശോധിച്ച് 7,028 വാഹനങ്ങൾക്ക് പിഴ ചുമത്തി. മദീനയിൽ 2,739 വാഹനങ്ങൾക്കും പിഴ ചുമത്തി. ടാക്‌സികളും ബസുകളും ലോറികളുമാണ് പരിശോധിച്ചത്

Leave a Reply

Your email address will not be published. Required fields are marked *