ദുബായ് എക്സ്പോ സിറ്റി നാളെ ഭാഗികമായി തുറക്കും; സിറ്റിയിൽ പ്രവേശിക്കാൻ ഫീസ് വേണ്ട,

ലോകത്തെ വിസ്മയങ്ങളിലൊന്നായ ദുബായ് എക്സ്പോയ്ക്ക് നാളെ തുടക്കം. ലോകത്തെ വരവേൽക്കാനായി ദുബായ് ഒരുങ്ങിക്കഴിഞ്ഞു. ദുബായ് എക്സ്പോ സിറ്റി സെപ്റ്റംബർ ഒന്ന് വ്യാഴാഴ്ച മുതൽ ഭാഗികമായി തുറക്കും. ഒക്ടോബർ ഒന്നിനാണ് എക്‌സ്‌പോ സിറ്റി പൂർണമായും സന്ദർശകർക്കായി തുറന്നു കൊടുക്കുക.

മൊബിലിറ്റി , ടെറ – എന്നീ രണ്ടു പവലിയനുകൾ നാളെ മുതൽ സന്ദർശകരെ സ്വീകരിച്ച് തുടങ്ങും. എക്സ്പോയിലെ ഏറ്റവും ആകർഷകമായി മാറിയ ഈ രണ്ടു പവലിയനുകളിലേക്ക് പ്രവേശിക്കാൻ ഒരാൾക്ക് 50 ദിർഹം വീതം ടിക്കറ്റ് നിരക്ക് നൽകേണ്ടിവരും. എക്സ്പോ സിറ്റിയുടെ വെബ്സൈറ്റിലും സിറ്റിയിലെ നാല് ബോക്സ് ഓഫീസുകളിലും ടിക്കറ്റ് ലഭിക്കും. അതേസമയം, മൊബിലിറ്റി പവലിയൻ, ടെറ പവലിയൻ എന്നിവിടങ്ങളിൽ 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പ്രവേശനം സൗജന്യമായിരിക്കുമെന്നും അധികൃതർ അറിയിച്ചു.

പ്രകൃതിയുമായും അന്തരീക്ഷവുമായുള്ള മനുഷ്യന്റെ ബന്ധത്തെ പുനരാലോചനയ്ക്ക് വിധേയമാക്കുന്ന കാഴ്ചകളാണ് ടെറ പവലിയനിലെ അനുഭവങ്ങൾ. കാടുകളിലൂടെയും സമുദ്രത്തിലൂടെയുമുള്ള വെർച്വൽ യാത്രാനുഭവങ്ങൾ പ്രകൃതിയെ സ്നേഹിക്കാൻ മനുഷ്യനെ പഠിപ്പിക്കും.മൊബിലിറ്റി പവലിയനാവട്ടെ, ചലനാത്മകത എങ്ങനെയാണ് മനുഷ്യ പുരോഗതി സാധ്യമാക്കിയതെന്നതിന്റെ ചരിത്രത്തിലൂടെയുള്ള യാത്രാനുഭവമായിരിക്കും സന്ദർശകർക്കു മുമ്പിൽ തുറന്നുവയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *