കണ്ണൂർ – ദമാം റൂട്ടിൽ ടിക്കറ്റ് നിരക്ക് കുറച്ചു; ആഴ്ചയിൽ എല്ലാ ദിവസവും സർവീസ്

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ദമാം റൂട്ടിൽ ടിക്കറ്റ് നിരക്ക് കുറച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. മുൻപ് വേനൽ അവധിക്കാലത്ത് 40,000 രൂപയ്ക്ക് മുകളിൽ ഉണ്ടായിരുന്ന ടിക്കറ്റ് നിരക്ക് 15,000 രൂപയ്ക്ക് അടുത്തായി കുറഞ്ഞു.

ആഴ്ചയിൽ 3 ദിവസം ബുധൻ, വ്യാഴം, ശനി ആണ് എയർ ഇന്ത്യ എക്‌സ്പ്രസിന്റെ കണ്ണൂർ-ദമാം സർവീസ്. കണ്ണൂരിൽനിന്ന് ഇൻഡിഗോ കൂടി ദമാമിലേക്ക് സർവീസ് ആരംഭിക്കുന്നതോടെ നിരക്ക് ഇനിയും കുറയാൻ സാധ്യതയുണ്ട്.

ജൂൺ 16 മുതലാണ് ഇൻഡിഗോയുടെ ദമാം സർവീസ്. തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് ഇൻഡിഗോയുടെ ദമാം സർവീസ്. ഇതോടെ ആഴ്ചയിൽ 7 ദിവസവും കണ്ണൂരിനും ദമാമിനും ഇടയിൽ സർവീസ് ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *