ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വിലകളിൽ സൗദി റിയാൽ ചിഹ്നം ഉപയോഗിക്കൽ നിർബന്ധമാക്കി വാണിജ്യ മന്ത്രാലയം. സൗദി സെൻട്രൽ ബാങ്ക് അംഗീകരിച്ച രീതിയിലായിരിക്കണം ചിഹ്നം ഉപയോഗിക്കേണ്ടത്. സാമ്പത്തിക പ്രവർത്തനങ്ങൾ, പൊതു രേഖകൾ, സാധനങ്ങളുടെയും സേവനങ്ങളുടെയും വില തുടങ്ങിയവായിലെല്ലാം ഇനി മുതൽ സൗദി റിയാൽ ചിഹ്നം ഉപയോഗിക്കണം. സ്വകാര്യ സ്ഥാപങ്ങൾക്കാണ് നിർദ്ദേശം.
സൗദി സെൻട്രൽ ബാങ്കിന്റെ വെബ്സൈറ്റിലെ അംഗീകൃത രീതി അനുസരിച്ചായിരിക്കണം ലോഗോ ഉപയോഗിക്കേണ്ടത്. റിയാൽ ചിഹ്നം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട മാർഗ നിർദ്ദേശങ്ങൾ സെൻട്രൽ ബാങ്ക് നേരത്തെ പുറത്തിറക്കിയിരുന്നു. സാങ്കേതിക മാനദണ്ഡങ്ങൾ, സവിശേഷതകൾ, ഉപയോഗങ്ങൾ എന്നിവ ഉൾപ്പെടുത്തിയായിരുന്നു മാർഗ നിർദ്ദേശ പട്ടിക.
ചിഹ്നവുമായി ബന്ധപ്പെട്ട് എട്ട് മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിക്കാൻ സെൻട്രൽ ബാങ്കിന്റെ കർശന നിർദേശമുണ്ട്. ഏത് ഭാഷയിലാണെങ്കിലും റിയാൽ ചിഹ്നം സംഖ്യയുടെ ഇടത്തു വശത്ത് ഉപയോഗിക്കണം, സംഖ്യക്കും റിയാൽ ചിഹ്നത്തിനും ഇടയിൽ അകലം വേണം തുടങ്ങിയ മാർഗ നിർദ്ദേശങ്ങൾ പുന്തുടരണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.