ഇസ്രായേലും ഹിസ്ബുല്ലയും തമ്മില്‍ ഏത് സമയവും യുദ്ധം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടായ പശ്ചാത്തലത്തില്‍ ലബനാനില്‍ നിന്ന് സ്വന്തം പൗരന്മാർ രാജ്യത്തേക്ക് മടങ്ങണമെന്ന് സൗദി അറേബ്യ നിർദേശം നൽകി. ലബനാനിലെ നിലവിലെ സംഭവവികാസങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അവിടേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അവിടെയുള്ള സൗദി പൗരന്മാർ രാജ്യം വിട്ടുപോകണമെന്നും ലബനാനിലെ സൗദി എംബസിയാണ് ആവശ്യപ്പെട്ടത്. ഏതു അടിയന്തര സാഹചര്യത്തിലും തങ്ങളെ ബന്ധപ്പെടാമെന്നും എംബസി പൗരന്മാരെ അറിയിച്ചിട്ടുണ്ട്. പല രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ ലബനാനിൽനിന്ന് ഒഴിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
ഇസ്രയേലും ഹിസ്ബുള്ളയും തമ്മിൽ യുദ്ധത്തിന് സാധ്യത ; പൗരൻമാർ ലബനാനിൽ നിന്ന് രാജ്യത്തേക്ക് മടങ്ങണമെന്ന് സൗദി അറേബ്യ
