ആഭ്യന്തര ഹജ്ജ് തീർത്ഥാടകർക്ക് ഹജ്ജ് പെർമിറ്റുകൾ അനുവദിക്കുന്ന നടപടികൾ ആരംഭിച്ചു

2024 സീസണിൽ ഹജ്ജ് തീർത്ഥാടനം അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്ന ആഭ്യന്തര തീർത്ഥാടകർക്കുള്ള പെർമിറ്റുകൾ അനുവദിക്കുന്ന നടപടികൾ ആരംഭിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സൗദി അറേബ്യയിൽ നിന്നുള്ള ആഭ്യന്തര ഹജ്ജ് തീർത്ഥാടകർക്ക് ഹജ്ജ് പെർമിറ്റുകൾ അനുവദിക്കുന്ന നടപടികൾ 2024 ഏപ്രിൽ 24-ന് ആരംഭിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌. ഇത്തരം പെർമിറ്റുകൾ അബിഷെർ സംവിധാനം, ഹജ്ജ് മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവയിലൂടെയാണ് വിതരണം ചെയ്യുന്നത്.

ഇവർക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ ഫെബ്രുവരിയിൽ ആരംഭിച്ചിരുന്നു. COVID-19, ഫ്ലൂ, മെനിഞ്ചയ്റ്റിസ് എന്നിവയ്ക്കുള്ള എല്ലാ വാക്സിനേഷനും പൂർത്തിയാക്കിയവരും, ഇത് തെളിയിക്കുന്ന രേഖകൾ ഉള്ളവരുമായിട്ടുള്ള തീർത്ഥാടകർക്കാണ് പെർമിറ്റുകൾ അനുവദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *