അറബ് രാജ്യങ്ങളുടെ ഉച്ചകോടി ബുധനാഴ്ച; സൗ​ദി അ​റേ​ബ്യ ആതിഥേയത്വം വഹിക്കും

ജിസിസി രാജ്യങ്ങളുടേയും മധ്യഏഷ്യൻ രാജ്യങ്ങളുടേയും സംയുക്ത ഉച്ചകോടി ജൂലൈ 19 ബുധാനാഴ്ച നടക്കും. സുപ്രധാന യോഗത്തിന് സൗ​ദി അറേബ്യയാണ് ആതിഥേയത്വം വഹിക്കുന്നത്. ഉച്ചകോടിയിൽ പങ്കെടുക്കാൻ ജി.സി.സി രാജ്യങ്ങളിലേയും മധ്യഏഷ്യൻ രാജ്യങ്ങളിലേയും നേതാക്കൾക്ക് സൽമാൻ രാജാവ് ക്ഷണക്കത്ത് അയച്ചിട്ടുണ്ട്.

കുവൈറ്റിലെ സൗ​ദി അംബാസഡർ സുൽത്താൻ ബിൻ സഅദ്, കുവൈത്ത് കിരീടാവകാശി മിഷാൽ അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിന് സൽമാൻ രാജാവിന്റെ ക്ഷണം വ്യാഴാഴ്ച കുവൈത്ത് അമീറിന് കൈമാറിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. കസാഖിസ്ഥാൻ പ്രസിഡനറ് കാസിം ജോമാർട്ട് ടോകയേവിനും സൽമാൻ രാജാവ് ക്ഷണക്കത്ത് അയച്ചതായും സൗ​ദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. മധ്യഏഷ്യൻ രാജ്യങ്ങളിൽ കിർഗിസ്ഥാൻ, തജസ്കിസ്ഥാൻ, തുർക്മെനിസ്ഥാൻ, ഉസ്ബെകിസ്ഥാൻ എന്നീ രാജ്യങ്ങളിലെ നേതാക്കൾക്കും ഉച്ചകോടിയിലേക്ക് ക്ഷണമുണ്ട്

Leave a Reply

Your email address will not be published. Required fields are marked *