അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് നിയമ വിരുദ്ധ ഗര്‍ഭഛിദ്രം ; സൗദിയിൽ രണ്ട് വിദേശ വനിതകള്‍ അറസ്റ്റിൽ

റിയാദ് : സൗദി അറേബ്യയില്‍ ഒരു അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ച് നിയമവിരുദ്ധമായി ഗര്‍ഭഛിദ്രങ്ങള്‍ നടത്തിയ രണ്ട് വിദേശ വനിതകള്‍ അറസ്റ്റിലായി. ദക്ഷിണ റിയാദില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. റിയാദിലെ ആരോഗ്യ വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയാണ് അറസ്റ്റില്‍ കലാശിച്ചത്. പിടിയിലായവര്‍ ഏത് രാജ്യക്കാരാണെന്ന വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

രാജ്യത്തെ ആരോഗ്യ, ചികിത്സാ നിബന്ധനകളും വ്യവസ്ഥകളും പാലിക്കാതെയും രോഗികളുടെ സുരക്ഷയ്ക്ക് ഭീഷണിയാവുന്ന തരത്തിലും ഇരുവരും ഗര്‍ഭഛിദ്രങ്ങള്‍ നടത്തിയതായി അധികൃതര്‍ കണ്ടെത്തി. കാലാവധി കഴിഞ്ഞ മെഡിക്കല്‍ ഉപകരണങ്ങളും ഗര്‍ഭഛിദ്രത്തിന് ആവശ്യമായ സാധനങ്ങളും ഉറവിടം വ്യക്തമല്ലാത്ത മരുന്നുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് സാധനങ്ങളും ഈ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. നിയമലംഘങ്ങള്‍ നടത്തിയ ഇരുവരെയും തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *