ഹമദ് വിമാനത്താവളത്തിൽ കുട്ടികളുമായെത്തുന്ന കുടുംബങ്ങൾക്കായി പ്രത്യേക ഫാമിലി സ്ക്രീനിംഗ് ലൈനുകൾ

കുട്ടികളുമായി യാത്ര ചെയ്യുന്ന കുടുംബങ്ങൾക്ക് സെക്യൂരിറ്റി സ്‌ക്രീനിങ്ങിന് പ്രത്യേക ലൈൻ ഏർപ്പെടുത്തി ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം.

ഈ ഫാമിലി സ്‌ക്രീനിംഗ് ലൈനുകൾ ഉപയോഗിച്ച് കൊണ്ട് കുടുംബങ്ങൾക്ക് സെക്യൂരിറ്റി ചെക്ക്‌പോയിന്റുകളിലെ കാലതാമസം ഒഴിവാക്കാവുന്നതാണ്. ചെറിയ കുട്ടികളുമായെത്തുന്ന യാത്രികർക്ക് ഇത്തരം ലൈനുകളിൽ തങ്ങളുടെ ബാഗ് മുതലായവ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക ജീവനക്കാരുടെ സഹായവും ലഭ്യമാകുന്നതാണ്.

ബേബി ചേഞ്ചിങ് റൂം, ഫാമിലി ടോയ്‌ലറ്റുകൾ,കുട്ടികൾക്കായി പ്ലേയിങ് ഏരിയകൾ തുടങ്ങിയവയും കുടുംബങ്ങൾക്കായി ഹമദ് വിമാനത്താവളത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. പുതിയ സൗകര്യങ്ങളിലൂടെ സമ്മർദങ്ങളില്ലാത്ത യാത്രയും മികച്ച അനുഭവവുമാണ് വിമാനത്താവളം ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *