ലോകകപ്പ് ; മത്സര ടിക്കറ്റില്ലാതെ സ്റ്റേഡിയങ്ങളിൽ കയറുന്നവർക്ക് മുന്നറിയിപ്പ് നൽകി അധികൃതർ

ദോഹ : ലോക കപ്പ് മത്സര ടിക്കറ്റ് കൈവശമില്ലാതെ സ്റ്റേഡിയങ്ങളിൽ പ്രവേശിക്കുന്നതിനെതിരെ സുരക്ഷാ കമ്മിറ്റിയുടെ മുന്നറിയിപ്പ്. ടിക്കറ്റില്ലാതെ സ്റ്റേഡിയത്തിൽ പ്രവേശിച്ചാൽ നടപടി സ്വീകരിക്കുമെന്ന് ലോകകപ്പ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ഓപ്പറേഷൻസ് കമ്മിറ്റി അധികൃതർ വ്യക്തമാക്കി.

കൃത്യമായ മത്സര ടിക്കറ്റില്ലാതെ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്. ടിക്കറ്റുകളുടെ ലഭ്യത ഫിഫയുടെ വെബ്‌ സൈറ്റ് മുഖേന അറിയാം. സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ നിർദിഷ്ട മത്സരത്തിന്റെ ടിക്കറ്റും ഹയാ കാർഡും നിർബന്ധമാണ്.

Leave a Reply

Your email address will not be published. Required fields are marked *