മലയാളമനോരമയുടെ സഹകരണത്തോടെ ഫെഡറൽബാങ്ക് സങ്കടിപ്പിക്കുന്ന ഇന്ദ്രനീലിമ’ സംഗീത പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രക്ക് മലയാളത്തനിമയിൽ സ്വീകരണം നൽകി ദോഹ.ഇന്ന് രാവിലെ ദോഹയിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ ചിത്രയെ പാരമ്പര്യ വേഷവിതാനങ്ങളോടെ പൂച്ചെണ്ടുകൾ നൽകിയാണ് സ്വീകരിച്ചത്. 16ന് വൈകിട്ട് 6.30ന് അല്‍ അറബി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് ‘ഇന്ദ്രനീലിമ’ സംഗീതനിശ അരങ്ങേറുന്നത്. നാല് വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ദോഹയുടെ വേദിയിൽ സംഗീത നിശ ക്കായി ചിത്ര എത്തുന്നത്.ഇന്ദ്രനീലിമയില്‍ കെ.എസ്. ചിത്രയ്‌ക്കൊപ്പം ദോഹയെ സംഗീത ലോകത്തിലേക്ക് നയിക്കുവാൻ സംഗീത സംവിധായകന്‍ ശരത്, ഗായകരായ കെ.കെ. നിഷാദ്, നിത്യ മാമന്‍ എന്നിവര്‍ ബുധന്‍, വ്യാഴം ദിവസങ്ങളിലായി എത്തും. റേഡിയോ സുനോ മീഡിയ പാർട്ണേഴ്‌സിനോടൊപ്പം ചേർന്ന് ജെം അഡ്വെർടൈസിങ് സംഘടിപ്പിക്കുന്ന പരിപാടിയുടെ ടിക്കറ്റുകൾ ഓൺലൈനിൽ ലഭ്യമാകും. ടിക്കറ്റുകൾ വെബ്‌സൈറ്റിയിൽ ലഭ്യമായിരിക്കും.
https://www.q-tickets.com/Events/EventsDetails/9386/indra-neelima…