ലോകം പുതുവത്സരത്തിലേക്ക് പ്രവേശിക്കുമ്പോൾ സൗഹൃദരാജ്യങ്ങൾ ഉൾപ്പെടെ ലോകനേതാക്കൾക്ക് ആശംസ നേർന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. രാഷ്ട്രത്തലവന്മാർക്കും നേതാക്കൾക്കും വിവിധ രാജ്യങ്ങളിലെ ജനങ്ങൾക്കും ആരോഗ്യകരവും നന്മനിറഞ്ഞതുമായ പുതുവർഷമായിരിക്കട്ടേയെന്ന് അമീർ ആശംസിച്ചു.
ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനിയും വിവിധ രാജ്യങ്ങളിലെ കിരീടാവകാശികൾ, വൈസ് പ്രസിഡന്റുമായി എന്നിവർക്കും ജനങ്ങൾക്കും പുതുവത്സരാശംസ നേർന്നു.