ദോഹ നഗരത്തില്‍ ട്രക്കുകള്‍ക്കും വലിയ ബസുകൾക്കും നിയന്ത്രണം

തിരക്കേറിയ സമയങ്ങളില്‍ ദോഹ നഗരത്തില്‍ ട്രക്കുകള്‍ക്കും വലിയ ബസുകള്‍ക്കും നിരോധനം. നിയമം ലംഘിച്ചാല്‍ 500 ഖത്തര്‍ റിയാല്‍ പിഴ ഈടാക്കും. ദോഹ നഗരത്തിലെ ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായാണ് ട്രക്കുകൾക്കും, 25ൽ കൂടുതൽ യാത്രക്കാരുള്ള ബസുകൾക്കും നിരോധനമേർപ്പെടുത്തുന്നത്.

തിരക്കേറിയ സമയത്താണ് നിയന്ത്രണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിപ്പില്‍ പറയുന്നു. എന്നാൽ, തിരക്കേറിയ സമയം ഏതെന്ന് നിലവിൽ വ്യക്തമാക്കിയിട്ടില്ല. അടിയന്തര ഘട്ടങ്ങളിൽ പ്രത്യേക അനുമതിയോടെ നഗരത്തിൽ യാത്ര ചെയ്യാനും സൗകര്യമുണ്ടെന്ന് അറിയിച്ചു.

യാത്രാ നിയന്ത്രണം എത്രകാലംവരെ തുടരുമെന്നും അറിയിച്ചിട്ടില്ല. ഫെരീജ്അൽ അലി-മിസൈമീർ ഇൻറർസെക്ഷൻ, ഉം ലഖ്ബ ഇൻർചേഞ്ച് എന്നിവക്കിടയിലെ ‘ഫെബ്രുവരി 22 റോഡിൽ സമ്പൂർണ നിരോധനം അറിയിച്ചു. ഈ റോഡിലേക്ക് ട്രക്കുകൾക്കും 25 ൽ അധികം യാത്രക്കാരുള്ള ബസുകൾക്കും പ്രവേശനമുണ്ടാവില്ല. നഗരത്തിരക്കുള്ള ഭാഗങ്ങളുടെ മാപ്പും ആഭ്യന്തര മന്ത്രാലയം സാമൂഹിക മാധ്യമ പേജുകൾ വഴി പങ്കുവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *