ഗാസ വെടിനിർത്തൽ കരാർ ; രക്ഷാസമിതി ഉത്തരവാദിത്തം നിറവേറ്റണമെന്ന് ഖത്തർ പ്രതിനിധി ശൈഖ അൽയാ അഹ്മദ് ബിൻത് സൈഫ് അൽഥാനി

ഗ​സ്സ വെ​ടി​നി​ർ​ത്ത​ൽ ക​രാ​റും ത​ട​വു​കാ​രു​ടെ കൈ​മാ​റ്റ​വും പ്ര​തീ​ക്ഷി​ക്കു​ന്ന ഫ​ലം ന​ൽ​കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ ര​ക്ഷാ​സ​മി​തി ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച് ഖ​ത്ത​ർ. ക​രാ​റി​നെ പി​ന്തു​ണ​ക്കു​ക​യും അ​ത് പ​രി​പൂ​ർ​ണ​മാ​യി ന​ട​പ്പാ​ക്കു​ന്ന​ത് ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ന്ന ഒ​രു അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ലൂ​ടെ ഇ​ത് സാ​ധ്യ​മാ​കു​മെ​ന്നും ഖ​ത്ത​ർ അ​റി​യി​ച്ചു.ഫ​ല​സ്തീ​ൻ ഉ​ൾ​പ്പെ​ടെ മി​ഡി​ലീ​സ്റ്റി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ന്യൂ​യോ​ർ​ക്കി​ലെ യു.​എ​ൻ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ര​ക്ഷാ​സ​മി​തി ച​ർ​ച്ച​ക്കി​ടെ ഖ​ത്ത​ർ സ്ഥി​രം പ്ര​തി​നി​ധി ശൈ​ഖ അ​ൽ​യാ അ​ഹ്‌​മ​ദ് ബി​ൻ​ത് സൈ​ഫ് ആ​ൽ​ഥാ​നി​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഗ​സ്സ​യി​ൽ 15 മാ​സം നീ​ണ്ട സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ച്ചു​കൊ​ണ്ടു​ള്ള ക​രാ​ർ ദോ​ഹ​യി​ൽ പ്ര​ഖ്യാ​പി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ഈ ​യോ​ഗം ന​ട​ക്കു​ന്ന​തെ​ന്നും ശൈ​ഖ അ​ൽ​യാ ആ​ൽ​ഥാ​നി ചൂ​ണ്ടി​ക്കാ​ട്ടി. സം​ഘ​ർ​ഷ​ത്തി​ന്റെ തു​ട​ക്കം മു​ത​ൽ ഖ​ത്ത​ർ മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ളു​മാ​യി മു​ൻ​നി​ര​യി​ൽ ത​ന്നെ​യു​ണ്ടാ​യി​രു​ന്നു. അ​തി​ന്റെ ഫ​ല​മാ​ണ് ഇ​രു​ക​ക്ഷി​ക​ളും ഒ​പ്പു​വെ​ച്ച വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ. ആ​ദ്യ​ഘ​ട്ടം ന​ട​പ്പി​ലാ​ക്കു​മ്പോ​ൾ ത​ന്നെ ര​ണ്ടാ​മ​ത്തെ​യും മൂ​ന്നാ​മ​ത്തെ​യും ഘ​ട്ട​ങ്ങ​ളു​ടെ അ​ന്തി​മ​രൂ​പം ത​യാ​റാ​ക്കുമെന്ന് അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​രാ​ർ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തോ​ടെ ഗ​സ്സ​യി​ലേ​ക്ക് മാ​നു​ഷി​ക സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​നും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യെ പി​ന്തു​ണ​ക്കു​ന്ന​തി​നു​മു​ള്ള പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ ശ്ര​മ​ങ്ങ​ൾ​ക്കാ​യി ഖ​ത്ത​ർ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും, ദു​രി​ത​ബാ​ധി​ത​രെ പി​ന്തു​ണ​ക്കു​ന്ന​തി​ലും ദു​രി​ത​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​ലും ഖ​ത്ത​ർ എ​ല്ലാ പി​ന്തു​ണ​യും ഉ​റ​പ്പു​ന​ൽ​കു​ന്നെ​ന്നും അ​വ​ർ പ​റ​ഞ്ഞു. മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ൽ​കി​യ ഈ​ജി​പ്തി​നും അ​മേ​രി​ക്ക​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave a Reply

Your email address will not be published. Required fields are marked *