ഖത്തറിൽ പരാതികൾ പേരുവെളിപ്പെടുത്താതെ അറിയിക്കാം; അൽ അദീദ് സേവനം മെട്രാഷിൽ

ഖത്തറിൽ പൊതു സമൂഹവുമായി ബന്ധപ്പെട്ട പരാതികൾ പേരുവെളിപ്പെടുത്താതെ അറിയിക്കാൻ മെട്രാഷിൽ സംവിധാനം. അൽ അദീദ് സേവനമാണ് മെട്രാഷിൽ ഉൾപ്പെടുത്തിയത്. ഇതിലൂടെ പൊതുയിടങ്ങളിലെ മോശം പ്രവർത്തനങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ നിയമ ലംഘനങ്ങൾ, ഉദ്യോഗസ്ഥ അഴിമതി തുടങ്ങിയവ പരാതിക്കാരന്റെ വിവരങ്ങൾ വെളിപ്പെടുത്താതെ തന്നെ ബന്ധപ്പെട്ടവരെ അറിയിക്കാം.

സ്വദേശികൾക്കും താമസക്കാർക്കും തങ്ങളുടെ വിവരങ്ങൾ രഹസ്യമാക്കി തന്നെ റിപ്പോർട്ട് ചെയ്യാനാവുന്ന സൗകര്യം മെട്രാഷിൽ ഒരുക്കിയതായി അധികൃതർ അറിയിച്ചു. പൊതു ധാർമ്മികത, നിഷേധാത്മക സമീപനങ്ങൾ എന്നിവക്കു പുറമെ ഭീഷണികളും മെട്രാഷിലെ ‘അൽ അദീദ്’ വഴി അധികൃതരെ അറിയിക്കാം.

സാമൂഹ്യ സുരക്ഷ ലക്ഷ്യമാക്കിയാണ് പ്രതിരോധ സുരക്ഷാ റിപ്പോർട്ടിങ്ങ് എന്ന പേരിൽ മെട്രാഷിൽ പുതിയ സേവനത്തിന് തുടക്കമിട്ടത്. മെട്രാഷ് ആപ്പിലെ ‘കമ്യൂണിക്കേറ്റ് വിത് അസ്’ എന്ന ഓപ്ഷനു കീഴിലെ ‘പ്രിവൻറീവ് സെക്യൂരിറ്റി’ വിൻഡോക്ക് കീഴിലാണ് ‘അൽ അദീദ്’ സേവനം ലഭ്യമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *