ഖത്തറിൽ നടന്ന വതൻ സൈനിക അഭ്യാസത്തിന് പരിസമാപ്തി

ഖത്തറില്‍ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി നടത്തിയ വതന്‍ അഭ്യാസത്തിന് ഔദ്യോഗിക‌ സമാപനം. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും അടക്കമുള്ള പ്രമുഖര്‍ സമാപന ചടങ്ങിനെത്തി.

ഈ മാസം ആദ്യത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വതന്‍ സുരക്ഷാ അഭ്യാസങ്ങളുടെ ഔദ്യോഗിക സമാപനമാണ് നടന്നത്. തീവ്രവാദത്തെ നേരിടല്‍, വ്യക്തി സുരക്ഷ, സ്ഫോടനങ്ങള്‍, തുടങ്ങി വിവിധ മേഖലകളില്‍ നടത്തിയ പരിശീലനങ്ങളുടെ വിലയിരുത്തല്‍ കൂടിയായിരുന്നു സമാപന പരിപാടി.

വിവിധ സൈനിക വിഭാഗങ്ങളുടെ അഭ്യാസങ്ങളും നടന്നു, ഓരോ മേഖലയിലും മികവ് പുലര്‍ത്തിയര്‍വരെ ചടങ്ങില്‍ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *