ഖത്തറിൽ കപ്പൽ ടൂറിസം സീസണിന് ‍ തുടക്കമായി

ഖത്തറിൽ ഇനി കപ്പൽ ടൂറിസം സീസൺ. ഇത്തവണത്തെ കപ്പൽ ടൂറിസം സീസണിലേക്ക് എത്തുന്നത് 58 ആഡംബര കപ്പലുകളാണ്. ദോഹ തുറമുഖത്തേക്കു 294 യാത്രക്കാരുമായി ഫ്രഞ്ച് കപ്പലായ ലെ ബോഗെൻവില്ലയുടെ വരവോടെയാണ് 2022-2023 കപ്പൽ ടൂറിസം സീസണിന് ‍ തുടക്കമായത്. ജീവനക്കാർ ഉൾപ്പെടെ 294 പേരെ ഉൾക്കൊള്ളുന്ന കപ്പലിന് 131 മീറ്റർ നീളവും 18 മീറ്റർ വീതിയുമാണുള്ളത്.2023 ഏപ്രിൽ വരെ നീളുന്ന സീസണിലേക്കു എംഎസ്എസി വേൾഡ് യൂറോപ്പ വീണ്ടുമെത്തും.

ഫിഫ ലോകകപ്പ് ആരാധകർക്ക് താമസമൊരുക്കി മടങ്ങിയ ശേഷം യൂറോപ്പയുടെ രണ്ടാം വരവാണിത്. അർറ്റാനിയ, കോസ്റ്റാ ടോസ്‌കാന, എമറാൾഡ് അസൂറ, മെയിൻ സ്‌കിഫ്, ഓഷൻ ഒഡിസീ എന്നിങ്ങനെ 58 ആഡംബര കപ്പലുകളാണ് യാത്രക്കാരുമായി എത്തുന്നത്. 58 കപ്പലുകളിൽ 6 എണ്ണം ആദ്യമായാണ് ഖത്തറിലേക്ക് സർവീസ് നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *