ഇൻഡസ്ട്രിയൽ ഏരിയയിലെ സ്ട്രീറ്റ് 33 നിർമ്മാണപ്രവർത്തനങ്ങൾക്ക് ശേഷം തുറന്ന് കൊടുത്തതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. അഞ്ച് കിലോമീറ്റർ നീളത്തിലുള്ള ഈ സ്ട്രീറ്റ് നിർമ്മാണപ്രവർത്തനങ്ങൾക്ക് ശേഷം ഒരു എക്സ്പ്രസ് വേ എന്ന രീതിയിലാണ് തുറന്ന് കൊടുത്തിരിക്കുന്നത്.
ഇതോടെ ഈസ്റ്റ് സ്ട്രീറ്റ് 33 ഇന്റർചേഞ്ച്, ഇൻഡസ്ട്രിയൽ ഏരിയ റോഡ് തുടങ്ങിയ ഇടങ്ങളിൽ നിന്ന് വെസ്റ്റ് ഇൻഡസ്ട്രിയൽ സ്ട്രീറ്റിലേക്കുള്ള ഗതാഗതം കൂടുതൽ സുഗമമാകുന്നതാണ്. സ്ട്രീറ്റ് 33-ലെ ഇരുവശത്തേക്കും മൂന്ന് വരികൾ വീതം ഉണ്ടായിരുന്നത് അറ്റകുറ്റപ്പണികൾക്ക് ശേഷം നാല് വരികളായി ഉയർത്തിയിട്ടുണ്ട്. ഇതോടെ മണിക്കൂറിൽ ഇതിലൂടെ പതിനാറായിരത്തോളം വാഹനങ്ങൾക്ക് സഞ്ചരിക്കാനാകുന്നതാണ്.
ഇതിന് പുറമെ അൽ ഖസറത് സ്ട്രീറ്റ്, വെസ്റ്റ് ഇൻഡസ്ട്രിയൽ സ്ട്രീറ്റ് എന്നിവയുമായി സ്ട്രീറ്റ് 33-നെ ബന്ധിപ്പിക്കുന്നതിനായി ഉണ്ടായിരുന്ന റൌണ്ട് എബൗട്ടുകൾ ഒഴിവാക്കുകയും പകരം പുതിയ രണ്ട് ഇന്റർചേഞ്ചുകൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.
تعلن هيئة الأشغال العامة #أشغال عن افتتاح شارع 33 بالمنطقة الصناعية بطول أعمال حوالي 5 كيلومتر بعد تطويره وتحويله إلى طريق سريع ليوفر تدفقاً مرورياً حراً من تقاطع 33 الشرقي على شارع الصناعية الشرقي وطريق المنطقة الصناعية وصولاً لشارع الصناعية الغربي.
تم زيادة عدد مسارات شارع 33… pic.twitter.com/IlqChNsL3O
— هيئة الأشغال العامة (@AshghalQatar) May 25, 2024