ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനിയും ഇറാന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ അമിര്‍ അബ്ദുല്ലഹിയാനും കൂടിക്കാഴ്ച നടത്തി. ദോഹയില്‍ നടന്ന കൂടിക്കാഴ്ചയില്‍
വിശദമായ ചർച്ചയിൽ ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങള്‍ ഇരുവരും വിലയിരുത്തി. മേഖലയിലെ സംഘര്‍ഷം കുറയ്ക്കുന്നതിനും ഗസ്സയില്‍ വെടിനിര്‍ത്തിലിനും സമാധാനത്തിനുമായി നടത്തുന്ന ശ്രമങ്ങളും ചര്‍ച്ചയായി. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഏറ്റവും വലിയ സ്വാധീന ശക്തികളായാണ് ഖത്തറിനേയും ഇറാനേയും ലോകം നോക്കിക്കാണുന്നത്.