ക്യാമ്പിങ് സീസൺ; കാരവൻ, ട്രെയിലിർ ഗതാഗതത്തിന് നിർദേശങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രലായം

ഖത്തറിലെ മരുഭൂമികളിൽ ക്യാമ്പിങ് സീസണുകൾക്ക് തുടക്കമായതോടെ മേഖലകളിലേക്കുള്ള കാരവൻ, ട്രെയിലിർ ഗതാഗതത്തിന് നിർദേശങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രലായം.

നിശ്ചയിച്ച സമയങ്ങളിൽ മാത്രമാണ് ഇവയുടെ യാത്രക്ക് അനുവാദമുള്ളത്. ഞായർ മുതൽ ബുധൻ വരെ രാവിലെ എട്ടു മണി മുതൽ വൈകിട്ട് അഞ്ചു മണി വരെയും, വ്യാഴം മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ ആറ് മണി മുതൽ ഉച്ചക്ക് 12 മണി വരെയുമാണ് യാത്രക്ക് അനുമതി.

തിരക്കേറിയ സമയങ്ങളിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനാണ് ട്രാൻസ്പോർട്ടിങ്ങിന് സമയക്രമം ഏർപ്പെടുത്തിയത്. മന്ത്രാലയത്തിന്റെ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിച്ച് യാത്ര ഒരുക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *