കുഞ്ഞു മിൻസയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

സ്കൂളിൽ ബസിനുള്ളിൽ മരിച്ച 4 വയസ്സുകാരി കുഞ്ഞു മിൻസയുടെ മൃതദേഹം ദോഹയിൽ നിന്ന് ഇന്നു പുലർച്ചെയുള്ള ഖത്തർ എയർവേയ്‌സ് വിമാനത്തിൽ സ്വദേശമായ കോട്ടയം ചിങ്ങവനത്ത് എത്തിക്കും. വൈകിട്ട് 3.30ന് ചിങ്ങവനത്തെ വീട്ടിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും.

അൽവക്ര എമർജൻസി ആശുപത്രി മോർച്ചറിക്കു മുൻപിൽ മിൻസയെ അവസാനമായി കാണാൻഇന്നലെ വൈകിട്ട് വൻജനാവലി തടിച്ചു കൂടി. അൽ വക്ര സ്പ്രിങ് ഫീൽഡ് കിന്റർഗാർട്ടൻ സ്‌കൂളിലെ കെജി വൺ വിദ്യാർഥിനിയായ മിൻസ, ഞായറാഴ്ച സ്കൂളിലേക്കുള്ള യാത്രയ്ക്കിടെ ബസിൽ ഉറങ്ങിപ്പോകുകയായിരുന്നു.

ഇതു ശ്രദ്ധിക്കാതെ ജീവനക്കാർ ബസ് പൂട്ടിപ്പോയതിനെ തുടർന്നാണ് കൊടും ചൂടിൽ കുഞ്ഞ് മരിച്ചത്. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രാലയവും ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളും ചേർന്നുള്ള സമഗ്ര അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *