2024 ജനുവരി 12 മുതൽ ആരംഭിക്കാനിരിക്കുന്ന ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിൽ ഉപയോഗിക്കുന്ന ഔദ്യോഗിക പന്ത് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ പുറത്തിറക്കി. AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിൽ VORTEXAC23 എന്ന പന്തായിരിക്കും ഉപയോഗിക്കുന്നതെന്നാണ് കോൺഫെഡറേഷൻ അറിയിച്ചിരിക്കുന്നത്.
. .
⚽ Introducing the official match ball for #AsianCup2023, #VORTEXAC23!#OfficialMatchBall | #LeaveYourMark pic.twitter.com/KFcklWMvvG
— #AsianCup2023 (@afcasiancup) August 10, 2023
ആതിഥേയ രാജ്യമായ ഖത്തറിനെ പ്രതിനിധീകരിക്കുന്ന മെറൂൺ നിറം ഉൾക്കൊള്ളിച്ചാണ് ഈ പന്ത് തയ്യാറാക്കിയിരിക്കുന്നത്. ഫുട്ബാൾ എന്ന കായികവിനോദത്തിന്റെ വേഗത, ആവേശം, അഭിനിവേശം എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് VORTEXAC23 എന്ന പന്ത് രൂപകൽപന ചെയ്തിരിക്കുന്നത്. ഈ ബോളിന്റെ രൂപകല്പനയിൽ AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ചിഹ്നവും ഉൾപ്പെടുത്തിയിട്ടുണ്ട്. AFC-യുടെ ദേശീയ തലത്തിലുള്ള ടൂർണമെന്റുകളിൽ ഔദ്യോഗിക പാർട്ണറായ കെൽമിയാണ് (Kelme) ഈ പന്ത് തയ്യാറാക്കിയിരിക്കുന്നത്.
2024 ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെയാണ് ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ഖത്തറിലെ നാല് നഗരങ്ങളിലുള്ള എട്ട് വേദികളിലായാണ് ഈ ടൂർണമെന്റ്‌റ് സംഘടിപ്പിക്കുന്നത്. AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ മത്സരക്രമ പട്ടിക പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായുള്ള ഔദ്യോഗിക നറുക്കെടുപ്പ് കത്താറ ഓപ്പറ ഹൗസിൽ വെച്ച് 2023 മെയ് 11-ന് നടന്നിരുന്നു.