അമീരി ദിവാൻ പുതിയ ചീഫ് ആയി അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ മുബാറക് അൽ ഖുലൈഫിയെ നിയമിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയുടെ ഉത്തരവ്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരും. ഇതോടൊപ്പം പൊതുമരാമത്ത് വിഭാഗമായ അശ്ഗാലിന്റെ ചെർമാനായി മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബീൻ മുഹമ്മദ് അൽ മീറിനെ നിയമിച്ചു.
രാജ്യത്തിന്റെ ആശുപത്രി ശൃംഖലയായ ഹമദ് മെഡിക്കൽ കോർപറേഷൻ മാനേജിങ് ഡയറക്ടറായി മുഹമ്മദ് ബിൻ ഖലീഫ ബിൻ മുഹമ്മദ് അൽ സുവൈദിയെയും സ്റ്റേറ്റ് സെക്യൂരിറ്റി സർവിസ് ചെയർമാനായി ഖൽഫാൻ ബിൻ അലി ബിൻ ഖൽഫാൻ അൽ ബാതി അൽ കഅബിയെയും നിയമിച്ചു.
പുതിയ വിദേശകാര്യ മന്ത്രാലയം അന്താരാഷ്ട്ര സഹകരണ സഹമന്ത്രിയായി സാമൂഹിക വികസന -കുടുംബ മന്ത്രിയായിരുന്ന മർയം ബിൻത് അലി ബിൻ നാസർ അൽ മിസ്നദിനെ നിയമിച്ചു. ലുൽവ ബിൻത് റാശിദ് അൽ ഖാതിറിനെ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചതോടെയാണ് അവർ വഹിച്ച പദവിയിലേക്ക് മർയം ബിൻത് അലിയെ നിയമിച്ചത്.