അംഗീകൃത ടാക്‌സി ആപ്പുകൾ ഉപയോഗിക്കണമെന്ന് ഖത്തർ ഗതാഗത മന്ത്രാലയം

ഇലക്ട്രോണിക് ആപ്ലിക്കേഷനുകൾ വഴി യാത്രക്കാരെ കൊണ്ടുപോകാനുള്ള അനുമതി ഉബർ, കർവ ടെക്നോളജി, ക്യൂ ഡ്രൈവ്, ബദർ ഗോ, ആബിർ, സൂം, കാബ് റൈഡ് എന്നീ കമ്പനികൾക്ക് മാത്രമാണെന്ന് ഖത്തർ ഗതാഗത മന്ത്രാലയം എക്‌സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഗതാഗതത്തിനായി ഇലക്ട്രോണിക് ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്ന എല്ലാ ഉപയോക്താക്കളും ഗതാഗത മന്ത്രാലയത്തിന്റെ സർക്കുലറിൽ രേഖപ്പെടുത്തിയിരിക്കുന്ന അംഗീകൃത ആപ്ലിക്കേഷനുകളാണ് ഉപയോഗിക്കേണ്ടതെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്ത് പ്രവർത്തിക്കുന്ന അനധികൃത ടാക്സി സർവിസുകൾക്കെതിരെ മന്ത്രാലയം നേരത്തെയും മുന്നറിയിപ്പ് നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *