മസ്കറ്റ് വിമാനത്താവളത്തിന്റെ സൗത്തേൺ റൺവേ പുനർനിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി

മസ്കറ്റ് വിമാനത്താവളത്തിന്റെ സൗത്തേൺ റൺവേയിൽ നടന്ന് വന്നിരുന്ന പുനർനിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു.പരിശോധനകൾക്ക് ശേഷം, ആവശ്യമായ ഔദ്യോഗിക അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് സൗത്തേൺ റൺവേ പ്രവർത്തനക്ഷമമാക്കുമെന്നും CAA വ്യക്തമാക്കിയിട്ടുണ്ട്.

നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ റൺവേ, ടാക്സിവേ എന്നിവ CAA റഗുലേറ്ററി ഉദ്യോഗസ്ഥർ പ്രത്യക്ഷത്തിൽ പരിശോധിച്ച ശേഷമായിരിക്കും പ്രവർത്തനക്ഷമമാക്കുന്ന നടപടികൾ. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന് വേണ്ടിയാണ് CAA റഗുലേറ്ററി ഉദ്യോഗസ്ഥർ ഈ പരിശോധനകൾ നടത്തുന്നത്.മസ്കറ്റ് വിമാനത്താവളത്തിന്റെ സൗത്തേൺ റൺവേ, ടാക്സിവേ എന്നിവ 2023 ഒക്ടോബറിൽ പ്രവർത്തനക്ഷമമാകുമെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി നേരത്തെ സൂചിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *