നബിദിനം പ്രമാണിച്ച് 2023 സെപ്റ്റംബർ 28, വ്യാഴാഴ്ച പൊതുഅവധിയായിരിക്കുമെന്ന് ഒമാൻ സർക്കാർ അറിയിച്ചു. ഒമാനിലെ സർക്കാർ മേഖലയിലും, സ്വകാര്യ മേഖലയിലും ഈ അവധി ബാധകമായിരിക്കും. ഈ അറിയിപ്പ് പ്രകാരം ഒമാനിലെ സർക്കാർ വകുപ്പുകൾ, മന്ത്രാലയങ്ങൾ, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ എന്നിവയ്ക്ക് സെപ്റ്റംബർ 28-ന് അവധിയായിരിക്കും.
സ്വകാര്യ മേഖലയിൽ ആവശ്യമെങ്കിൽ ഈ ദിവസം പ്രവർത്തിക്കുന്നതിന് തൊഴിലുടമയും, തൊഴിലാളികളും തമ്മിൽ ചർച്ച ചെയ്ത് തീരുമാനിക്കാമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. തൊഴിലാളികൾക്ക് മറ്റൊരു ദിവസം പകരമായി അവധി അനുവദിക്കുന്ന രീതിയിലാണ് ഇത് നടപ്പിലാക്കേണ്ടത്.
On the approach of Prophet Mohammed’s (PBUH) birthday anniversary, this Thursday 28 September 2023, will be an official holiday for the public and private sectors in the Sultanate of Oman.https://t.co/mQcaMAXNUi pic.twitter.com/c5CuRHvOGG
— Oman News Agency (@ONA_eng) September 24, 2023