ദോഫാർ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് ഫാക്ടറി തുറന്നു

15 ദശലക്ഷത്തിലധികം ഒമാനി റിയാൽ നിക്ഷേപിച്ച ദോഫാർ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് ഫാക്ടറി ഇന്നലെ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസുഫ്, ആരോഗ്യമന്ത്രി ഡോ. ഹിലാൽ ബിൻ അലി അൽ സാബ്തി തുടങ്ങിയവർ പങ്കെടുത്തു. നൂതന ജർമ്മൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഫാക്ടറി, ഇൻട്രാവെനസ് സൊല്യൂഷനുകളുടെയും കിഡ്നി ഡയാലിസിസ് സൊല്യൂഷനുകളുടെയും നിർമാണത്തിൽ പ്രത്യേകം ശ്രദ്ധിക്കുന്നതാണ്. 22,000 ചതുരശ്ര മീറ്ററിലാണ് ഫാക്ടറി നിർമിച്ചത്. പ്രതിവർഷം 15 ദശലക്ഷം യൂണിറ്റ് ഇൻട്രാവെനസ് സൊല്യൂഷനുകളുടെയും 2.3 ദശലക്ഷം യൂണിറ്റ് കിഡ്നി ഡയാലിസിസ് സൊല്യൂഷനുകളുടെയും ഉൽപ്പാദന ശേഷിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *