തണുപ്പ് കാലം എത്തി ; വിനോദ സഞ്ചാരികളെ മാടി വിളിച്ച് ഒമാനിലെ ജമ്മ ഗ്രാമം

ത​ണു​പ്പു കാ​ല വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങി റു​സ്താ​ഖ് വി​ലാ​യ​ത്തി​ലെ ജ​മ്മ ഗ്രാ​മം. ഗ്രാ​മ​ത്തി​ലെ സാ​ഹ​സി​ക വി​നോ​ദ​വും പ്ര​കൃ​തി ഭം​ഗി​യും വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ഏ​റെ ആ​ക​ർ​ഷി​ക്കു​ന്ന​താ​ണ്.

ഗ്രാ​മ​ത്തി​ലെ അ​ൽ ഹ​റാ​സി ഗോ​ത്ര​ത്തി​ന്റെ ജീ​വി​ത​രീ​തി​യും മ​റ്റും ഒ​മാ​നി സം​സ്കാ​ര​ത്തെ അ​ടു​ത്ത​റി​യാ​നും സ​ഹാ​യ​ക​മാ​വും. ഗ്രാ​മ​ത്തി​ലേ​ക്ക് മ​ല​ക​യ​റു​മ്പോ​ൾ ത​ന്നെ ഈ​ന്ത മ​ര​ങ്ങ​ളു​ടെ നീ​ണ്ട നി​ര​ക​ൾ സ​ന്ദ​ർ​ശ​ക​ർ​ക്ക് ഹ​രം പ​ക​രു​ന്ന​താ​ണ്.

ഗ്രാ​മ​ത്തി​ലെ പു​രാ​ത​ന കോ​ട്ട​യും പ്രാ​ദേ​ശി​ക മ​സ്ജി​ദു​മെ​ല്ലാം വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് പ്രി​യ​പ്പെ​ട്ട​താ​ണ്. മ​ര​ങ്ങ​ൾ​ക്കും പ​ച്ച​പ്പു​ക​ൾ​ക്കു​മി​ട​യി​ലെ വ​ഴി​യി​ലൂ​ടെ ന​ട​ക്കു​ന്ന​ത് ഏ​റെ ശാ​ന്ത​ി പ​ക​രു​ന്ന​താ​ണ്.

ഒ​മാ​നി കാ​ർ​ഷി​ക രീ​തി​ക​ൾ അ​ടു​ത്ത​റി​യാ​നും ജ​മ്മ ഗ്രാ​മം സ​ഹാ​യി​ക്കും. മ​ണ്ണി​ന്റെ വ​ള​ക്കൂ​റ് വ​ർ​ധി​പ്പി​ക്കാ​നും കീ​ട​ങ്ങ​ളെ ഓ​ടി​ക്കാ​നും ഈ​ന്ത​പ്പ​ന​യു​ടെ ത​ണ്ടു​ക​ളും ഓ​ല​ക​ളും മ​റ്റും ക​ത്തി​ക്കു​ന്ന​തും കാ​ണാ​വു​ന്ന​താ​ണ്. നി​ര​വ​ധി പ​ര​മ്പ​രാ​ഗ​ത കാ​ർ​ഷി​ക രീ​തി​ക​ളും മ​ന​സ്സി​ലാ​ക്കാ​ൻ സാ​ധി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *