ജർമ്മൻ പ്രസിഡന്റ് ഡോ. ഫ്രാങ്ക്-വാൾട്ടർ സ്റ്റെയിൻമിയർ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സൈദുമായി മസ്‌കറ്റിലെ അൽ അലാം രാജകൊട്ടാരത്തിൽ വെച്ച് ഔദ്യോഗിക ചർച്ചകൾ നടത്തി.
ഒമാനിലെത്തിയ ജർമ്മൻ പ്രസിഡന്റിനെയും സംഘത്തെയും അൽ അലാം രാജകൊട്ടാരത്തിൽ ഒമാൻ ഭരണാധികാരി ഔദ്യോഗികമായി സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ ഉള്ള ഉഭയകക്ഷി ബന്ധങ്ങളും, സംയുക്ത താൽപ്പര്യങ്ങൾ ഉള്ള വിവിധ മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങളും ഇരു നേതാക്കന്മാരും അവലോകനം ചെയ്തു. പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളെക്കുറിച്ചും പൊതുതാൽപ്പര്യങ്ങളെക്കുറിച്ചും ഇരു നേതാക്കളും തങ്ങളുടെ കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്തു.