ഖരീഫ് സീസണുമായി ബന്ധപ്പെട്ട് ദോഫാർ ഗവർണറേറ്റിൽ റോയൽ ഒമാൻ പോലീസ് സംഘടിപ്പിക്കുന്ന പ്രത്യേക ട്രാഫിക് സുരക്ഷാ ബോധവത്‌കരണ പരിപാടികൾക്ക് 2023 ജൂലൈ 30, ഞായറാഴ്ച തുടക്കമാകും. മൺസൂൺ മഴക്കാലത്ത് (ഖരീഫ് സീസൺ) ദോഫാർ ഗവർണറേറ്റിൽ അനുഭവപ്പെടുന്ന സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്താണിത്. 2023 ജൂലൈ 27-നാണ് റോയൽ ഒമാൻ പോലീസ് ഇക്കാര്യം അറിയിച്ചത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രാഫിക്, ദോഫാർ ഗവർണറേറ്റ് പോലീസ് കമാൻഡ് എന്നിവർ സംയുക്തമായാണ് ഈ ട്രാഫിക് സുരക്ഷാ ബോധവത്‌കരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.
الأحد القادم..
انطلاق الحملة التوعوية المرورية “#تمهّل” لزوار خريف ظفار#شرطة_عمان_السلطانية pic.twitter.com/atWMEAUQXo— شرطة عُمان السلطانية (@RoyalOmanPolice) July 27, 2023
സ്വകാര്യ മേഖലയിലെ ഏതാനം സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന ഈ പ്രചാരണ പരിപാടി ‘വേഗത കുറയ്‌ക്കൂ’ എന്ന ആശയത്തിൽ ഊന്നിയാണ് സംഘടിപ്പിക്കുന്നത്. ഈ പ്രചാരണ പരിപാടിയുടെ ഭാഗമായി സലാല ഗാർഡൻസ് മാളിൽ ഒരു ട്രാഫിക് എക്സിബിഷൻ ഒരുക്കുന്നതാണ്. ഇതിന് പുറമെ അവ്ഖാദ് പാർക്കിൽ കുട്ടികൾക്കായുള്ളത് ട്രാഫിക് മത്സരങ്ങൾ, വിനോദപരിപാടികൾ എന്നിവയും, സുൽത്താൻ ഖാബൂസ് കൾച്ചറൽ സെന്റർ, ഗവർണറേറ്റിലെ ഒമാനി വിമൻസ് അസോസിയേഷനുകൾ, സ്പോർട്സ് ക്ലബുകൾ തുടങ്ങിയ ഇടങ്ങളിൽ പ്രത്യേക ട്രാഫിക് സുരക്ഷാ പ്രഭാഷണങ്ങളും സംഘടിപ്പിക്കുന്നതാണ്. മൺസൂൺ മഴക്കാലം ആസ്വദിക്കുന്നതിനായി ദോഫാർ ഗവർണറേറ്റിലെത്തുന്ന സഞ്ചാരികളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് ഒമാൻ ആരോഗ്യ മന്ത്രാലയം ഒരു പ്രത്യേക ലഘുലേഖ പുറത്തിറക്കിയിരുന്നു.