ഒമാനിൽ സാഹസിക വിനോദസഞ്ചാര പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നവർക്ക് പ്രത്യേക ഇൻഷുറൻസ് പോളിസി നിർബന്ധമാക്കുന്നു

രാജ്യത്ത് സാഹസിക വിനോദസഞ്ചാര പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നവർക്ക് പ്രത്യേക നിർബന്ധിത ഇൻഷുറൻസ് പോളിസി നടപ്പിലാക്കുന്നതായി ഒമാൻ ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി (CMA) അറിയിച്ചു. ഇത് സംബന്ധിച്ച് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം പുറത്തിറക്കിയ ‘124/2021’ എന്ന ഔദ്യോഗിക ഉത്തരവ് പ്രകാരമാണ് ഈ തീരുമാനം. ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം, ഒമാൻ റീഇൻഷുറൻസ് കമ്പനി എന്നിവരുമായി സഹകരിച്ചാണ് CMA ഈ പോളിസി നടപ്പിലാക്കുന്നത്.

ലോക ടൂറിസം ദിനത്തിന്റെ ഭാഗമായി ട്രാവൽ, ടൂറിസം ഓഫീസുകളെ പങ്കെടുപ്പിച്ച് കൊണ്ട് മന്ത്രാലയം സംഘടിപ്പിച്ച പ്രത്യേക യോഗത്തിലാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. ഒമാനിൽ സാഹസിക വിനോദസഞ്ചാര പ്രവർത്തനങ്ങളുടെ ഭാഗമായി ഉപഭോക്താക്കൾക്കും, മറ്റു വ്യക്തികൾക്കും ഉണ്ടാകാനിടയുള്ള പരിക്കുകൾ, മറ്റു നഷ്ടങ്ങൾ എന്നിവയ്ക്ക് നിയമ പരിരക്ഷ, സാമ്പത്തിക പരിരക്ഷ എന്നിവ ഉറപ്പാക്കുകയാണ് ഇത്തരം ഒരു നിർബന്ധിത ഇൻഷുറൻസ് പോളിസിയുടെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *