രാജ്യത്തെ വനങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.വനങ്ങളിൽ നിന്ന് അനധികൃതമായി മരങ്ങൾ മുറിച്ച് മാറ്റുന്നതും, മരങ്ങൾ കടപുഴക്കുന്നതും, മരങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നതും, ചെടികൾ, കുറ്റിച്ചെടികൾ, മറ്റു സസ്യങ്ങൾ എന്നിവ പിഴുതു കളയുന്നതും ഒമാനിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്.
#سراج
#الادعاء_العام#خريف_ظفار pic.twitter.com/KDXngMpgmH— الادعاء العام (@oman_pp) August 14, 2024
ഒമാനിലെ പരിസ്ഥിതി സംരക്ഷണം, മലിനീകരണം തടയൽ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിലെ ’21/a’, ’38’ എന്നീ ആർട്ടിക്കിളുകൾ പ്രകാരം ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തി. ഇത്തരം നിയമലംഘകർക്ക് മൂന്ന് മാസം വരെ തടവ്, അയ്യായിരം റിയാൽ പിഴ എന്നിവ ശിക്ഷയായി ലഭിക്കാവുന്നതാണ്.