ഒമാനിൽ രണ്ടിടങ്ങളിൽ വീടിന് തീപിടിച്ചു ; മൂന്ന് പേർക്ക് പരിക്ക്

ഒമാനിൽ രണ്ടിടങ്ങളിലായി താമസ കെട്ടിടങ്ങൾക്ക് തീപിടിച്ച് മൂന്ന് പേർക്ക് പരുക്കേറ്റു. തെക്കൻ ബാത്തിന ഗവർണറേറ്റിലെ ബർക വിലായത്തിൽ വീടിന് തീപിടിച്ചാണ് മൂന്ന് പേർക്ക് പരുക്കേറ്റത്.കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു.

വീടിന്‍റെ ഒരു ഭാഗം പൂർണമായും കത്തിനശിച്ചു. സിവിൽ ഡിഫൻസിന്‍റെ സമയോചിതമായ ഇടപെടൽ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കാൻ സഹായിച്ചു. പരുക്കേറ്റവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

മറ്റൊരു സംഭവത്തിൽ മസ്‌കത്ത് ഗവർണറേറ്റിലെ മത്ര വിലായത്തിൽ താമസ കെട്ടിടത്തിലെ അപ്പാർട്ട്മെന്‍റിന് തീപിടിച്ചു. അപകടത്തിൽ ആർക്കും പരുക്കില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *