വൻതോതിൽ മയക്കുമരുന്നുമായി വിദേശിയെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ബുറൈമി ഗവർണറേറ്റ് പൊലീസ് കമാൻഡ് ആണ് ഏഷ്യൻ വംശജനായ പ്രതിയെ പിടികൂടിയത്. ഇയാളിൽനിന്ന് 115 കിലോഗ്രാം ഹഷീഷും 11 കിലോഗ്രാം ക്രിസ്റ്റൽ മെത്തും പിടിച്ചെടുത്തു. നിയമ നടപടികൾ പൂർത്തിയായി വരുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
ഒമാനിൽ മയക്കുമരുന്നുമായി വിദേശി അറസ്റ്റിൽ
